ഉര്‍ദുവില്‍ പേര്‍ഷ്യന്‍ കാവ്യലോകത്തിന്‍റെ അനാവരണം; സയ്യിദ് അഹ്മദ് ഇസാറിന്‍റെ വിശിഷ്ട സമ്മാനം

ഉര്‍ദുവില്‍ പേര്‍ഷ്യന്‍ കാവ്യലോകത്തിന്‍റെ അനാവരണം; സയ്യിദ് അഹ്മദ് ഇസാറിന്‍റെ വിശിഷ്ട സമ്മാനം ?????വിഖാര്‍ അഹ്മദ് സഈദ് മൊഴിമാറ്റം: എം.എം ഹാശിം സാല്‍മറ ( റഹ്മാനിയ്യ കടമേരി ) ബെംഗളൂരുവിലെ നാഗരഥ് പേട്ടയുടെ ജനനിബിഢമായ ഇടവഴികളില്‍ ഈ ആധുനിക നഗരത്തിന്‍റെ അന്തരാത്മാവ് അടങ്ങിയിട്ടുണ്ടോ ആവോ. ഈ പരിസരത്ത് താമസിക്കുന്ന 95 വയസ്സ് പ്രായമായ വയോവൃദ്ധനൊരാളുടെ ജീവിതത്തിന്‍റെ ഏകൈക ലക്ഷ്യം പേര്‍ഷ്യന്‍ കവികളുടെ മഹത് കൃതികളെ ഉര്‍ദുവിലേക്ക് മൊഴിമാറ്റം ചെയ്യുക എന്നതാണ്. സയ്യിദ് അഹ്മദ് ഇസാറിന്‍റെ വീട് കണ്ടെത്തുക അത്ര എളുപ്പമല്ല. അവരുടെ വീട് സ്ഥിതി ചെയ്യുന്ന രാഗനാഥ് പേട്ടയുടെ ഇടതൂര്‍ന്ന ഇടവഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ വഴിതെറ്റാനും സാധ്യതയുണ്ട്. എന്തായിരുന്നാലും, ഞങ്ങള്‍ എങ്ങനെയൊക്കെയോ അദ്ദേഹത്തിന്‍റെ വീട് കണ്ടെത്തി. ഒന്നാം നിലയിലെ ഇസാറിന്‍റെ വീട്ടിലേക്കുള്ള ചവിട്ടുപടികള്‍ കയറിക്കൊണ്ടിരിക്കെ, ഇസാര്‍ നേരിട്ടെത്തി ഞങ്ങളെ സ്വാഗതം ചെയ്തു. പ്രായത്തെ തോല്‍പ്പിക്കുന്ന ശരീര പ്രകൃതമായിരുന്നു അദ്ദേഹത്തിന്. ഇസാറിന്‍റെ ശേഖരത്തിലുള്ള ഉര്‍ദു, പേര്‍ഷ്യന്‍ കൃതികള്‍ക്ക് അവരെക്കാള്‍ പ്രായം കാണും. അവകളെ അദ്ദേഹം അലമാറയില്‍ ചിട്ടയോടെ ഒതുക്കിവെച്ചിരിക്കുന്നു. പ്ലേറ്റോയുടെ څറിപ്പബ്ലിക്ക്چ കൃതിയുടെ ഉര്‍ദു പരിഭാഷയുടെ കൂടെ വിശുദ്ധ ഖുര്‍ആന്‍ സംബന്ധമായ പല വിവരണാത്മക കൃതികളും ഇവിടെയുണ്ട്. മുന്‍ഷി നവല്‍ കിശോര്‍ പ്രസിദ്ധീകരിച്ച 19 ാം നൂറ്റാണ്ടിലെ പേര്‍ഷ്യന്‍ നിഘണ്ടുകള്‍ ഗാംഭീര്യത്തോടെ ഇരിപ്പുണ്ട്. ഇസാറിന്‍റെ ഗ്രന്ഥ ശേഖരത്തെ കാണുമ്പോള്‍ ഭൂതവും വര്‍ത്തമാനവും മുന്നില്‍ തുറന്നിട്ടത് പോലെ വൈദ്യുത തരംഗങ്ങള്‍ മനസ്സിലെത്തുന്ന അനുഭൂതി. ജനല്‍ വാതിലിനടുത്ത് തന്നെയുള്ള ഇസാറിന്‍റെ മേശയില്‍ പതിയുന്ന സായാഹ്ന സൂര്യന്‍റെ നേര്‍ത്ത കിരണങ്ങള്‍, അപ്പോള്‍ ബെംഗളൂരുവില്‍ നിന്ന് തിരിഞ്ഞുനടക്കാന്‍ ആരംഭിച്ച തണുപ്പില്‍ ഉഷ്ണത്തിന്‍റെ തപ്താനുഭവം പകര്‍ന്നു. അവരുടെ മേശപ്പുറത്ത് നിറയെ കൈയ്യെഴുത്ത് വിവരണങ്ങളുള്‍ക്കൊണ്ട നോട്ടുപുസ്തകങ്ങള്‍ ചിതറിക്കിടക്കുന്നുണ്ടായിരുന്നു. ദൂരെ നിന്ന് നോക്കിയാല്‍ ഈ നോട്ടുകള്‍ ചിത്രം വരച്ചത് പോലെ തോന്നുമെങ്കിലും അടുത്തെത്തിയാല്‍ അവ ഉര്‍ദു കവിതകളാണെന്ന് വ്യക്തമാകും. ഇസാര്‍ ജനിക്കുന്നത് 1922 ലാണ്. ബെംഗളൂരു സെന്‍ട്രല്‍ കോളേജില്‍ നിന്ന് ബിരുദ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അവര്‍ 1948 ല്‍ ഫോറസ്റ്റ് വകുപ്പില്‍ ചേര്‍ന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥനായി 32 വര്‍ഷങ്ങളുടെ സേവനാവധിയില്‍ അവര്‍ വിവിധ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു. അതിനിടയില്‍ 1954 മുതല്‍ 1956 വരെ രണ്ട് വര്‍ഷം അമേരിക്കയില്‍ താമസിച്ച് വാഷിങ്ടണ്‍ സര്‍വകലാശാലയില്‍ വനഃശാസ്ത്രത്തില്‍ പഠനം നടത്തി. തന്‍റെ ഉദ്യോഗ ജീവിതത്തില്‍ അദ്ദേഹം കാട്ടാനകളെ പിടികൂടുന്ന നടപടികള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. കര്‍ണ്ണാടക മുഖ്യ വന്യജീവി പരിപാലന വാര്‍ഡണ്‍ ഉദ്യോഗസ്ഥനായി 1980 ല്‍ വിരമിച്ച ശേഷം അദ്ദേഹം പേര്‍ഷ്യന്‍ കവിതകളെ ഉര്‍ദൂവിലേക്ക് ഭാഷാന്തരം ചെയ്യുന്നതില്‍ മുഴുകി. ڇഞാന്‍ സമുദ്രത്തിന് സമീപമായി ഒരു വനത്തില്‍ സേവനം ചെയ്യുമ്പോഴാണ് ആദ്യമായി പേര്‍ഷ്യന്‍ കവിതകളെ ഉര്‍ദുവിലേക്ക് ഭാഷാന്തരം ചെയ്യുന്നത്. അത് ഉമര്‍ ഖയ്യാമിന്‍റെ ഒരു ചൗപ്പദി (നാല് വരികളുള്ള കവിത)യായിരുന്നുڈ എന്ന് പറയുന്ന ഇസാര്‍ 1980 ന്‍റെ തുടക്കത്തില്‍ യാം, സാദി, ഹാഫിസിനെ പോലുള്ള രണ്ടാം നൂറ്റാണ്ടിലെ ഉന്നത ശീര്‍ഷരായ കവികളുടെ കവിത ഭാഷാന്തരം ചെയ്യാന്‍ തുടങ്ങി. എന്നാല്‍ അല്ലാമാ മുഹമ്മദ് ഇഖ്ബാലിന്‍റെ പേര്‍ഷ്യന്‍ കവികളുടെ ഭാഷാന്തരത്തില്‍ താല്‍പര്യം ജനിച്ചത് കാരണം, ആ കാര്യം അപൂര്‍ണ്ണമായി തന്നെ അവശേഷിച്ചു. ആഴമായ തത്വജ്ഞാനം നിറഞ്ഞ ഇഖ്ബാല്‍ കവിതകളുടെ ഭാഷാന്തരപ്പെടുത്തുന്നത്, അതും 60 വയസ്സ് പിന്നിട്ട ആര്‍ക്കാണെങ്കിലും ഒരു വെല്ലുവിളിയായിരുന്നു. എന്നാല്‍ ഇസാര്‍ സമ്പൂര്‍ണമായി ഇതില്‍ വ്യാപൃതനായി. അല്ലാമാ ഇഖ്ബാലിന്‍റെ കവിതകളുടെ ഏഴ് ഭാഗങ്ങളുടെ പരിഭാഷ 1992 ല്‍ പൂര്‍ത്തീകരിച്ചു. ഇഖ്ബാലിന്‍റെ څപയാമേ മശ്രിക്ക്چ (കിഴക്കിന്‍റെ സന്ദേശം)ന്‍റെ വിവര്‍ത്തനം 1997 ല്‍ പ്രകാശിതമായി. തുടര്‍ന്ന് അതിന്‍റെ ശേഷിച്ച ഭാഗങ്ങളും പ്രസിദ്ധീകരിച്ചു. ഇഖ്ബാലിന്‍റെ കവിതകളില്‍ അന്തര്‍ലീനമായ തത്വശാസ്ത്രത്തിന്‍റെ സാരവും ലയവും തന്‍റെ ഭാഷാന്തരങ്ങളില്‍ നിലനിര്‍ത്തുന്നതില്‍ അദ്ദേഹം വിജയിച്ചുവെന്ന് നിരൂപകര്‍ അദ്ദേഹത്തെ പ്രശംസിച്ചുപറയുന്നു. ഇഖ്ബാലിന്‍റെ പുത്രന്‍ ജാവേദ് ഇഖ്ബാല്‍, പ്രസിദ്ധ ഉര്‍ദു ലേഖകന്‍ ശംസുര്‍റഹ്മാന്‍ ഫാറൂഖി, മൈസൂരുവിലെ പ്രമുഖ ചരിത്ര പണ്ഡിതന്‍ പ്രൊ. ബി.ശൈഖ് അലി അടങ്ങിയ പലരും ഇസാറിന്‍റെ ഈ മഹത് ഭാഷാന്തര സംരംഭത്തെ അഭിനന്ദിച്ചിട്ടുണ്ട്. ജപ്പാനിലെ ഉസാക്ക സര്‍വകലാശാലയിലെ ഉര്‍ദു പണ്ഡിതന്‍ ടി. മത്സുമാരാ അല്ലാമാ ഇഖ്ബാലിന്‍റെ കൃതികളെ ജപ്പാനീസ് ഭാഷയിലേക്ക് ഭാഷാന്തരപ്പെടുത്താന്‍ ഇസാറിന്‍റെ വിവര്‍ത്തന കൃതികളെയാണ് ആധാരമാക്കിയത്. ഇഖ്ബാല്‍ കൃതികളുടെ ഭാഷാന്തരങ്ങള്‍ ഇസാറിനെ പേര്‍ഷ്യന്‍, ഉര്‍ദു പണ്ഡിതډാര്‍ക്കിടയില്‍ ജനപ്രിയനാക്കി. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ അവ അവരെ ഇപ്പോള്‍ തന്നെ ഉര്‍ദു സാഹിത്യ മേഖലയില്‍ അജരാമരനാക്കി കഴിഞ്ഞിരിക്കുന്നു. ഇസാറിന്‍റെ സംഭാവനകള്‍ ഇവിടെ അവസാനിക്കുന്നില്ല. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി 13 ാം നൂറ്റാണ്ടിലെ പേര്‍ഷ്യന്‍ സൂഫീ കവി ജലാലുദ്ദീന്‍ മുഹമ്മദ് റൂമിയുടെ കൃതികളെ ഭാഷാന്തരപ്പെടുത്തുന്ന മഹത്വപൂര്‍ണ കാര്യത്തില്‍ അദ്ദേഹം അശ്രാന്ത പരിശ്രമത്തിലാണ്. റൂമിയുടെ അദ്വിതീയ ഗ്രന്ഥമായ മസ്നവി 6 ഭാഗങ്ങളുള്ള സുദീര്‍ഘ കാവ്യമാണ്. അതില്‍ ഇരുപത്തയ്യായിരത്തിലധികം വരികളുണ്ട്. ഈ അദ്ഭുത കാവ്യം ഉര്‍ദുവിലേക്ക് ഉര്‍ദുവിലേക്ക് ഭാഷാന്തരപ്പെടുത്തുന്ന ഇസാര്‍ മൂലകൃതിയുടെ അന്തഃസത്തയും കാവ്യാത്മക സൗന്ദര്യവും നിലനിര്‍ത്തി. ദീര്‍ഘ കാലമായി ഭാഷാന്തര കാര്യത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞ് വെച്ച്, ആയിരക്കണക്കിന് പേജുകള്‍ ഭാഷാന്തരം ചെയ്തെങ്കിലും, സയ്യിദ് അഹ്മദ് ഇസാറിന്‍റെ പേര് ഇനിയും പലര്‍ക്കും അജ്ഞാതമാണ്. സ്വന്തം കവി കൂടിയായ അദ്ദേഹത്തിന്‍റെ സ്വരചിത ഗസലുകളുടെ സമാഹാരം തരാനാ വാ തരംഗ് 1999 ല്‍ പ്രസിദ്ധീകരിച്ചു. കര്‍ണാടക, ഉത്തര്‍പ്രദേശ് ഉര്‍ദു അക്കാദമികള്‍ അദ്ദേഹത്തെ ആദരിച്ചതൊഴിച്ചാല്‍, അതിനപ്പുറം ഇസാറിനെ പുരസ്കരിച്ചത് വിരളമാണ്. തന്‍റെ പാട്ടിന് താനായി കഴിയുന്ന അദ്ദേഹത്തിന്‍റെ രീതിയാകാം ഭാഗികമായി ഇതിന്‍റെ കാരണമെന്ന് പറയാം. ഈ അഭിമുഖത്തിലുടനീളം അവരുടെ ജീവിതവും വിവര്‍ത്തിത കൃതികളെ പറ്റിയും അറിയാന്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചപ്പോള്‍ താന്‍ ഒരു വനത്തില്‍ വളര്‍ന്നവനാണെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞ നിസാര്‍ എന്‍റെ വനയാത്രയില്‍ എന്‍റെ കൂട്ട് പേര്‍ഷ്യന്‍ കവിതാ സാഹിത്യമായിരുന്നു. ഭാഷയോടും കവിതയോടുമുള്ള അമിതമായ അഭിനിവേഷം മൂലം ഞാന്‍ ഈ ഭാഷാന്തരം ഒരു പ്രതീക്ഷയുമില്ലാതെ ചെയ്ത് കൊണ്ടിരിക്കുകയാണ് എന്ന് പറയുന്നു. ഇസാറിനെ പോലുള്ള ഉദാത്ത പ്രതിഭകള്‍ തഴയപ്പെടുന്നത് ഇന്ത്യയില്‍ ഉര്‍ദു ഭാഷയുടെ ശോചനീയാവസ്ഥക്ക് സാക്ഷിയാണ്. സര്‍ക്കാറിന്‍റെ പരിമിത പ്രോത്സാഹനവും അര്‍ഹ അവകാശങ്ങളുടെ ലഭ്യതക്കുറവ് മൂലം ഉര്‍ദു ഭാഷ ഇന്ത്യയില്‍ അധോഗതിയുടെ പാതയിലാണ്. എന്നാല്‍ ഇങ്ങനെയുള്ള വിസ്തൃത വിഷയങ്ങളെ പറ്റി ചര്‍ച്ച ചെയ്യാന്‍ ഇസാറിന് താല്‍പര്യമില്ലെന്ന് തോന്നുന്നു. എന്തായിരുന്നാലും അദ്ദേഹം ഇപ്പോള്‍ തന്‍റെ ശ്രേഷ്ട സംഭാവനയാകാനിരിക്കുന്ന മസ്നവിയുടെ വിവര്‍ത്തിത കൃതിയുടെ പ്രസിദ്ധീകരണത്തിന് കാത്തിരിക്കുകയാണ്. അഭിമുഖത്തിന് ശേഷം വീട്ടിന്‍റെ വാതില്‍ വരെ അനുഗമിച്ച് അവര്‍ ഞങ്ങള്‍ക്ക് യാത്രാ മംഗളം നേര്‍ന്നു. ശേഷം 11 വയസ്സുള്ള കുട്ടിയായിരിക്കുമ്പോള്‍ താന്‍ കേട്ട റൂമി കവിതയുടെ ഒരു വരി ഞങ്ങള്‍ക്കായി ചൊല്ലിത്തന്നു ദേഹം ആത്മാവില്‍ നിന്നും വേഗത്തെ കരസ്ഥമാക്കും. എന്നാലും ആത്മാവ് നിങ്ങള്‍ക്ക് അദൃശ്യമാണ്/ എന്നാല്‍ ആത്മാവിനെ കരഗതമാക്കുന്ന വേഗത്തില്‍ ആത്മാവിനെ അറിയൂ. ഉടന്‍ തന്നെ പ്രകാശിതമാകാനിരിക്കുന്ന ഇസാറിന്‍റെ മസ്നവി ഭാഷാന്തര കൃതി, ഇങ്ങനെയുള്ള ആയിരക്കണക്കിന് രമ്യമായ കവിതാശകലങ്ങള്‍ ഉര്‍ദുവില്‍ കേള്‍ക്കാനിരിക്കുന്നുവെന്നറിഞ്ഞ് മെയ്യും മനസ്സും പുളകിതമാവുന്നു.

Comments

Post a Comment